കോട്ടയം: കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയില്‍ ശൃംഖലയായ ഓക്സിജനും പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയും ചേര്‍ന്ന് വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ മോഡലായ വിവോ എക്സ് 300ന്റെ പ്രകാശനവും ആദ്യവില്പനയും നടത്തി.
കോട്ടയം എസ്എച്ച് മൗണ്ടിലെ ഐത്തൂസ കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ വീണ നന്ദകുമാര്‍, അഞ്ജലി നായര്‍, ആവണി, വിവോ ഇന്ത്യ കീ അക്കൗണ്ട്സ് മേധാവി രോഹിത് ബര്മന്, വിവോ കേരള കീ അക്കൗണ്ട്സ് മേധാവി വിമോദ് നായര്‍, വിവോ കേരള ബിസിനസ് ഓപ്പറേഷന് മേധാവി പ്രസാദ്, ഓക്സിജന്‍ സിഇഓ ഷിജോ കെ. തോമസ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ ശക്തമായ പ്രോസസറോടുകൂടിയെത്തുന്ന വിവോ എക്സ് 300 മികച്ച പ്രകടനവും ദീര്‍ഘനേരം നിലനില്‍ക്കുന്ന ബാറ്ററിയും ഉറപ്പാക്കുന്നു.
പ്രഫഷണല്‍ നിലവാരമുള്ള കാമറ സംവിധാനമാണ് എക്സ് 300ന്റെ ഏറ്റവും വലിയ ആകര്‍ഷണം. വിവോ എക്സ് 300 സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ കേരളത്തിലെ എല്ലാ ഓക്സിജന്‍ ഷോറൂമുകളിലും ലഭ്യമാണ്.